ആലപ്പുഴ: മദ്യലഹരിയിൽ അച്ഛന്റെ തലയിൽ സ്റ്റൂൾ കൊണ്ട് അടിച്ചുപൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി . വലിയപുരക്കല്‍ സുമേഷ് (38) ആണ് പിടിയിലായത്. 2025 ഏപ്രിൽ 15 ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ദേവദാസും ഭാര്യയും വീട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള കടയില്‍ അഭയം പ്രാപിച്ചു.
സ്ഥിരം മദ്യപാനിയായ സുമേഷ് ഉച്ചയ്ക്ക് വീട്ടില്‍ വന്നപ്പോള്‍ അച്ഛൻ ദേവദാസുമായി വാക്ക് തർക്കം ഉണ്ടാവുകയും, അച്ഛനോട് വീട്ടില്‍ നിന്ന് ഇറങ്ങി പോകുവാൻ ആക്രോശിച്ച് ബഹളം ഉണ്ടാക്കുകയും ചെയ്തു . തുടർന്ന് ദേവദാസും ഭാര്യയും വീട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള കടയില്‍ പോയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സുലോചന തിരികെ വീട്ടിലേക്ക് പോയി. വൈകുന്നേരത്തോടു കൂടി ദേവദാസ് വീട്ടില്‍ ചെന്നപ്പോള്‍ സുലോചനയെ മകൻ അസഭ്യം പറഞ്ഞ് ഉപദ്രവിക്കുന്നത് കണ്ടു.
കഴുത്തിന് കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്റ്റുളുകൊണ്ട് തലയ്ക്കടിച്ചു
പിന്നാലെ ദേവദാസ് ഭാര്യ സുലോചനയേയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുവാൻ ഇറങ്ങിയപ്പോഴാണ് സുമേഷ് പുറകേ വന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി സ്റ്റുളുകൊണ്ട് തലയ്ക്കടിച്ചത്. ആക്രമണത്തില്‍ അമ്മ സുലോചനക്കും പരിക്കേറ്റു.
