ബിജെപി നേതാവ് അഡ്വക്കേറ്റ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു

June 24, 2022

മലപ്പുറം : ബിജെപി നേതാവ് അഡ്വക്കേറ്റ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. 23/06/22 വെള്ളിയാഴ്ച രാത്രിചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ശങ്കു ടി ദാസിനെ …

ഓട്ടോറിക്ഷ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ എം എൻ കാരശ്ശേരിക്ക് പരിക്ക്

June 4, 2022

കോഴിക്കോട്: പ്രെഫ. എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എൻ കാരശ്ശേരിക്ക് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ കാരശ്ശേരിയെ മുക്കത്തെ …

കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്

December 8, 2021

ന്യൂഡൽഹി: ദല്‍ഹിയിലെ കേരള ഹൗസില്‍ വീണ് മന്ത്രി എ.കെ. ശശീന്ദ്രന് പരിക്ക്. മന്ത്രിയുടെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.പരിക്കേറ്റതിന് പിന്നാലെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. എന്‍.സി.പിയുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്. മന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം …

പരിക്ക്: ഐ.പി.എലില്‍ നിന്ന് പിന്‍മാറി കുല്‍ദീപ്

September 28, 2021

ദുബായ്: ഐ.പി.എലില്‍നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം കുല്‍ദീപ് യാദവ് പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തതാണു പിന്മാറ്റത്തിനു കാരണമെന്നാണു സൂചന. ഐ.പി.എല്ലിനു പുറമേ രഞ്ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര സീസണിലെ മത്സരങ്ങളും ഇടംകൈയന്‍ സ്പിന്നര്‍ക്കു നഷ്ടമായേക്കുമെന്നാണ് അനുമാനം. മുംബൈയിലെ ആശുപത്രിയില്‍ കുല്‍ദീപ് …

പഠന ആവശ്യത്തിന് മൊബൈലിൽ റേഞ്ചില്ല, കൂറ്റൻ മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് പാറക്കൂട്ടത്തിൽ വീണ് ഗുരുതര പരിക്ക്

August 26, 2021

കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ മരത്തിൽ കയറിയ വിദ്യാർത്ഥി താഴെ വീണു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനാണ് പൊട്ടലുള്ളത്. കുട്ടിയെ പരിയാരത്ത് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ …

അറ്റകുറ്റ പണിക്കിടെ വൈദ്യുതാഘാതമേറ്റ്‌ താഴെവീണ കെഎസ്‌ഇബി ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍

May 22, 2021

തിരുവല്ല: നഗരമദ്ധ്യത്തിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ കെഎസ്‌ഇബി ജീവനക്കാരന്‌ ഗുരുതരമായി പരിക്കേറ്റു. കെഎസ്‌ഇബി തിരുവല്ലാ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ റാന്നി മോതിരവയല്‍ വേങ്ങത്തടം വീട്ടില്‍ ജോബി(32) ആണ്‌ പരിക്കേറ്റത്‌. 21/05/21 രാവിലെ 9.30 ഓടെയാണ് അപകടം. കെഎസ്‌ആര്‍ടിസി ബസ്‌ …

പരിക്ക്: മോര്‍ഗനും അയ്യരും കളിക്കില്ല

March 25, 2021

പുനെ: ഇന്ത്യക്കെതിരേ 26/03/21 വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗാനും സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ സാം ബില്ലിങ്സും കളിക്കാനിടയില്ല. പരുക്കേറ്റ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ക്ക് ഏകദിന പരമ്പര തന്നെ നഷ്ടമാകും. ഒന്നാം ഏകദിനത്തില്‍ …

ജോ ബൈഡന് വീണ് പരിക്കേറ്റു, അപകടം വളര്‍ത്തുനായയ്‌ക്കൊപ്പം നടക്കുന്നതിനിടെ

November 30, 2020

വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ വളര്‍ത്തുനായയ്ക്കൊപ്പം നടക്കുന്നതിനിടയില്‍ വീണ് പരിക്കേറ്റു. കാലിന് ചെറിയ പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കൂടുതല്‍ പരിശോധനകള്‍ നടത്തും. 2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനമേല്‍ക്കും. അമേരിക്കയുടെ ചരിത്രത്തിലെ …

പഞ്ചാബിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്

February 8, 2020

മൊഹാലി ഫെബ്രുവരി 8: പഞ്ചാബിലെ മൊഹാലിയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്. അവശിഷ്ടങ്ങളിൽ നിന്ന് രണ്ട് പേരെ രക്ഷപെടുത്തി.ഏഴോളം പേർ കുടുങ്ങികിടക്കുന്നതായി സംശയം ഉള്ളതായി റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് ഉടൻ എത്തുമെന്ന് പോലീസ് അറിയിച്ചു.

ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം

February 7, 2020

ആലപ്പുഴ ഫെബ്രുവരി 7: ആലപ്പുഴയില്‍ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ 6 അഗ്നിശമന സേനാ യൂണിറ്റുകള്‍ അരമണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച് …