റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കത്തോലിക്കാ വൈദികർക്കു നേരേ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

April 4, 2025 - 5:34 am

ഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പുരില്‍ പോലീസ് നോക്കിനില്‍ക്കെ കത്തോലിക്കാ വൈദികർക്കു നേരേ ഹിന്ദുത്വ സംഘടനയായ ബജ്‌രംഗ്ദള്‍ പ്രവർത്തകർ നടത്തിയ ആക്രമണത്തില്‍ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ അടിയന്തരചർച്ച ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസും കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആക്രമണത്തിനു പിന്നിലെ ഉത്തരവാദികളെ നിയമത്തിനുമുന്പില്‍ കൊണ്ടുവരണമെന്നും ക്രൈസ്തവർക്കെതിരേ രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച്‌ വാക്കൗട്ട് നടത്തി.

സംഭവത്തെക്കുറിച്ച്‌ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷനേതാക്കള്‍ വിഷയം ഉന്നയിക്കാൻ ശ്രമിച്ചു. നിരവധി അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു. സംഭവത്തെക്കുറിച്ച്‌ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. എന്നാല്‍ സ്പീക്കർ ഓം ബിർള ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച്‌ വാക്കൗട്ട് നടത്തുകയായിരുന്നു. തുടർന്ന് പാർലമെന്‍റ് മന്ദിരത്തിനു പുറത്തെത്തിയ എംപിമാർ മുദ്രാവാക്യം വിളി തുടർന്നു. എംപിമാരായ കെ.സി. വേണുഗോപാല്‍, ആന്‍റോ ആന്‍റണി, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറന്പില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലോക്സഭയിലെ പ്രതിഷേധം.

ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീർ ഒഴുക്കുന്നു

വിഷയം രാജ്യസഭയിലും എംപിമാർ ഉന്നയിച്ചു. വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചശേഷമുള്ള ചർച്ചയില്‍ സിപിഎമ്മിന്‍റെ രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസാണു വിഷയം സഭയില്‍ ചൂണ്ടിക്കാട്ടിയത്. ക്രിസ്ത്യാനികളുടെ പേരില്‍ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും എന്നാല്‍, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഓരോ ദിവസവും ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം മാത്രം 700 അക്രമങ്ങളാണ് ക്രൈസ്തവർക്കു നേരേ നടന്നത്. മണിപ്പുരില്‍ 200ലേറെ പള്ളികള്‍ കത്തിച്ചതായും ബ്രിട്ടാസ് രാജ്യസഭയില്‍ ആരോപിച്ചു.

പോലീസ് ഉദ്യോഗസ്ഥർക്കു മുന്നില്‍ വച്ച്‌ ആക്രമണം

ഈ മാസം ആദ്യമാണ് ജബല്‍പുരില്‍ വൈദികരെയും വിശ്വാസികളെയും ബജ്‌രംഗ്ദള്‍ പ്രവർത്തകർ ആക്രമിച്ചത്. ജബല്‍പുർ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെ തന്നെ വിവിധ പള്ളികളിലേക്കു തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. വൈദികർക്കൊപ്പമുണ്ടായിരുന്ന ജബല്‍പുർ രൂപത വികാരി ജനറാള്‍ ഫാ. ഡേവിസും രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജുമാണ് പോലീസ് ഉദ്യോഗസ്ഥർക്കു മുന്നില്‍ വച്ച്‌ ആക്രമണത്തിനിരയായത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *