റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നു ; സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും പ്രാധാനമന്ത്രി നരേന്ദ്ര മോദി

March 28, 2025 - 9:32 pm

ന്യൂഡല്‍ഹി | മ്യാന്‍മറിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ ഭൂചലനം വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചു. എല്ലാവരുടെയും സുരക്ഷക്കും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം, സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറിന്റെയും തായ്ലന്‍ഡിന്റെയും സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മനസിലാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി .

ഭൂചലനം മ്യാന്‍മറിനെയും തായ്ലന്‍ഡിനെയും ബാധിച്ചു.

ഇന്ന്(മാർച്ച് 28 ന്) ഉച്ചയ്ക്ക് 12.50 ഓടെയാണ് മ്യാന്‍മറിനെ തകര്‍ത്ത 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. . 6.4 തീവ്രതയുള്ള മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനം മ്യാന്‍മറിനെയും തായ്ലന്‍ഡിനെയും ബാധിച്ചു. മ്യാന്‍മറിലെ മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായുള്ള മധ്യ മ്യാന്‍മറിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

.ഭൂചലനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെയും മരണസംഖ്യയുടെയും കൃത്യമായ വിവരം ലഭ്യമല്ല, എന്നാല്‍ പ്രദേശത്ത് വലിയ നാശനഷ്ടം സംഭവിച്ചുവെന്ന് സൂചനയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *