Tag: myanmar
മ്യാൻമറിലെ ഖനികളിൽ മണ്ണിടിഞ്ഞ് 33 പേർ മരിച്ചു; തെരച്ചിൽ തുടരുന്നു
ബാങ്കോക്: മ്യാൻമറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 33 പേർ കൊല്ലപ്പെട്ടു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഖനിയിൽ ജോലി ചെയ്തിരുന്ന മൂന്നു പേർ കൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഞായറാഴ്ചയാണ് ഖനിയിൽ മണ്ണിടിച്ചിലുണ്ടായത്. ഒന്നിലധികം ഖനികളിൽ നിന്ന് മണ്ണിടിഞ്ഞ് താഴെയുള്ള തടാകത്തിലേക്ക് പതിക്കുകയായിരുന്നു. 150 …
മോക്ക: മ്യാന്‍മറില്‍ മരണം 60
യംഗൂണ്‍: മ്യാന്‍മറില്‍ നാശം വിതച്ച് ആഞ്ഞടിച്ച മോക്ക ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. നൂറുകണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും തകര്‍ന്നു. കാറ്റില്‍ വലിയ മരങ്ങള്‍ നിലംപതിച്ചതോടെ വാര്‍ത്താവിനിമയ വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. ഗതാഗതവും തടസപ്പെട്ടു. തലസ്ഥാനമായ …
മ്യാന്‍മറില്‍ വ്യോമാക്രമണം: നൂറിലേറെ മരണം
സെഗെങ്: വിമതപക്ഷത്തിനുനേരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മ്യാന്‍മറില്‍ നൂറിലേറെ മരണം. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറിലെ സെഗെങ് പ്രവിശ്യയില്‍ കഴിഞ്ഞ 11 ന് സായുധ കലാപകാരികളായ വിമതപക്ഷം വിളിച്ച യോഗത്തില്‍ സംബന്ധിക്കാനെത്തിയവര്‍ക്കു നേരേയായിരുന്നു ആക്രമണമെന്നു സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. …
അന്താരാഷ്ട്ര തൊഴിൽതട്ടിപ്പ് സംഘം തട്ടിക്കൊണ്ടുപോയ 13 ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്തി
ന്യൂഡൽഹി: അന്താരാഷ്ട്ര തൊഴിൽതട്ടിപ്പ് സംഘം മ്യാൻമറിൽ നിന്ന് തട്ടിക്കൊണ്ടുപോയ 13 ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ 13 പേരേയും ഉത്തരേന്ത്യക്കാരായ മൂന്നുപേരേയുമാണ് രക്ഷപ്പെടുത്തിയത്. ഇവർ 2022 ഒക്ടോഹർ 5 ബുധനാഴ്ച സ്വദേശത്ത് എത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് അരിന്താം ബാഗ്ചി ട്വീറ്റ് ചെയ്തു. …
മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി മാഫിയാ സംഘത്തിന്റെ തടവിലുള്ള മുപ്പതോളം മലയാളികളടക്കമുളളവരെ ലാവോസിലേയിക്ക് മാറ്റുന്നതായി വിവരം
നേപ്യിഡോ: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ മാഫിയാ സംഘം മറ്റൊരു രാജ്യത്തിലേക്ക് മാറ്റുന്നു. മുന്നൂറോളം ഇന്ത്യക്കാരടക്കം നിരവധി പേരാണ് മ്യാൻമറിൽ മാഫിയാ സംഘത്തിന്റെ തടവിലുള്ളത്. ഇതിൽ 30 മലയാളികളുമുണ്ട്. മലയാളികളെ അടക്കം ട്രക്കുകളിൽ കയറ്റി കൊണ്ടുപോവുന്നത് ലാവോസിലേക്കെന്നാണ് വിവരം. അതേസമയം …
30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തട്ടികൊണ്ടു പോയതായി വിവരം
ബാങ്കോങ്: 30 മലയാളികളടക്കം 300 ഇന്ത്യക്കാരെ മ്യാന്‍മറില്‍ തടിവിലാക്കിയതായി പരാതി. തയ്ലന്‍ഡിലേക്ക് ഡാറ്റാ എന്‍ട്രി ജോലിക്കായി പോയവരാണ് മ്യാന്‍മറിലെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. തടങ്കലില്‍ കഴിയുന്നവര്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് വീഡിയോ സന്ദേശം അയച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞ ഏതാനും …
‘തായ‍്‍ലാൻഡിൽ എത്തിയത് മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച്, എത്തിയത് കുറ്റകൃത്യങ്ങളുടെ ലോകത്ത്’
മ്യാൻമാർ: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ നരകയാതന അനുഭവിക്കുകയാണ് 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാർ. തായ‍്‍ലാൻഡിൽ മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് പോയവരെയാണ് മാഫിയാ സംഘം മ്യാൻമാറിലെ ഉൾഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് വന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇരകളായവരെ നിയോഗിക്കുന്നത്. എതിർത്താൽ ക്രൂര മർദ്ദനത്തിന് ഇരയാവുകയാണെന്നും തടങ്കലിലുള്ള …