റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.ശിവാജിയെയും സംഭാജിയെയും കുറിച്ച്‌ പ്രകോപനപരമായ പരാമർശങ്ങള്‍ നടത്തിയ മാധ്യമപ്രവർത്തകൻ അറസ്റ്റില്‍

ദില്ലി : ശിവാജിയെയും മകൻ സംഭാജിയെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ മാധ്യമപ്രവർത്തകൻ അറസ്റ്റില്‍. നാഗ്പുർ മാധ്യമപ്രവർത്തകൻ പ്രശാന്ത് കൊരാത്കർ ആണ് അറസ്റ്റിലായത്. തെലുങ്കാനയില്‍നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് മഹാരാഷ്‌ട്ര പോലീസ് അറിയിച്ചു.

മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു

ചരിത്രകാരൻ ഇന്ദ്രജിത് സാവന്തുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ശിവാജിയെയും സംഭാജിയെയും കുറിച്ച്‌ കൊരാത്കർ പ്രകോപനപരമായ പരാമർശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. പരാതിയില്‍ കൊരാത്കറിനെതിരേ ഫെബ്രുവരി 26നാണ് കോലാപുർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി മുൻകൂർ ജാമ്യാപേക്ഷ 18ന് തള്ളിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *