കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു : പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

പാനൂര്‍; കണ്ണൂര്‍ പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. മാർച്ച് 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടെയാണ് സംഭവം. ഉത്സവത്തിനിടെ ഷൈജുവടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം

ഷൈജുവിന് വെട്ടേല്‍ക്കുകയും മറ്റ് നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്. കൂടുതല്‍ ഇടങ്ങളിലേക്ക് സംഘര്‍ഷങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പോലീസ് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →