ആലപ്പുഴ : പ്രണയത്തിന്റെ പേരിൽ വധഭീഷണി നേരിട്ട പ്രണയികള്‍ അഭയം തേടി കേരളത്തില്‍. ജാർഖണ്ഡ് സ്വദേശികളായ 30കാരനായ മുഹമ്മദ് ഗാലിബും 26കാരിയായ ആശാ വർമ്മയുമാണ് പ്രണയത്തിന്റെ പേരിൽ വധഭീഷണി നേരിട്ടതിനാൽ നാട്ടുവിട്ടത് വ്യത്യസ്ത മതങ്ങളിൽ പെട്ട ഇരുവരും കായംകുളത്ത് എത്തി വിവാഹിതരായി.
വ്യത്യസ്ത മതങ്ങളിൽപ്പെട്ടതിനാൽ കുടുംബങ്ങൾ വിവാഹത്തിന് സമ്മതിച്ചില്ല.
ജാർഖണ്ഡിൽ നിന്നാണ് ഇരുവരും ഭീഷണിയെ തുടർന്ന് കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കായംകുളത്ത് എത്തിയത്. സ്കൂൾകാലം മുതൽ പ്രണയത്തിലായിരുന്നുവെങ്കിലും വ്യത്യസ്ത മതങ്ങളിൽപ്പെട്ടതിനാൽ കുടുംബങ്ങൾ വിവാഹത്തിന് സമ്മതിച്ചില്ല. ജാർഖണ്ഡിൽ ഇതരസമുദായ വിവാഹങ്ങൾക്ക് പിന്നിൽ ദുഃരഭിമാനക്കൊല സാധാരണമാണെന്നും അതിനാൽ കേരളം രാജ്യത്ത് ഏറ്റവും സുരക്ഷിതമായ സംസ്ഥാന മായതിനാലാണ് അവർക്കിവിയേയ്ക്കെത്തിയത്.
വധഭീഷണി ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല
ഇരുവരും കേരളത്തിൽ അഭയം തേടിയതറിഞ്ഞ ആശയുടെ കുടുംബം അവരെ പിന്തുടർന്ന് കേരളത്തിലെത്തിയിരുന്നു. ആശയെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആശ തയ്യാറായില്ല. ആശയെ കാണാനില്ലെന്ന പരാതിയിൽ ജാർഖണ്ഡ് പോലീസും കായംകുളത്ത് എത്തിയിരുന്നു..ഇരുവരും പ്രായപൂര്‍ത്തിയായതിനാൽ, പെൺകുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തിയശേഷം ജാർഖണ്ഡ് പോലീസ് മടങ്ങി. .വധഭീഷണി ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല എന്നും കേരളത്തിൽ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
