റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് ഫോ​​​ഴ്സ് (സിഎപിഎഫ് ) ബി​​​ൽ ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കി

April 3, 2026 - 5:38 am

​​​ഡ​​​ൽ​​​ഹി: സി​​​ആ​​​ർ​​​പി​​​എ​​​ഫ്, ബി​​​എ​​​സ്എ​​​ഫ്, ഇ​​​ന്തോ – ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ്, സ​​​ശ​​​സ്ത്ര സീ​​​മ​​​ബ​​​ൽ എ​​​ന്നീ കേ​​​ന്ദ്ര സാ​​​യു​​​ധ​​​സേ​​​ന​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നും സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സെ​​​ൻ​​​ട്ര​​​ൽ ആം​​​ഡ് പോ​​​ലീ​​​സ് ഫോ​​​ഴ്സ് (ജ​​​ന​​​റ​​​ൽ അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ) ബി​​​ൽ ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കി. സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യം ത​​​ള്ളി​​​യാ​​​ണ് ഇ​​​രു​​​സ​​​ഭ​​​ക​​​ളും ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ ബി​​​ൽ പാ​​​സാ​​​ക്കി​​​യ​​​ത്.

പ്ര​​​തി​​​പ​​​ക്ഷ അം​ഗങ്ങളുടെ ആ​​​വ​​​ശ്യത്തിന് വഴങ്ങാതെ സർക്കാർ

കേ​​​ന്ദ്ര​​​സേ​​​ന​​​ക​​​ളി​​​ലെ ഐ​​​ജി​​​യോ അ​​​തി​​​നു​​​മു​​​ക​​​ളി​​​ലോ ഉ​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ പോ​​​ലീ​​​സ് സേ​​​ന​​​യി​​​ൽ​​​നി​​​ന്ന് 50 ശ​​​ത​​​മാ​​​നം പേ​​​രെയും അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് 67 ശ​​​ത​​​മാ​​​നം പേ​​​രെയും സ്പെ​​​ഷ​​​ൽ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ, ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള നി​​​യ​​​മ​​​നം പൂ​​​ർ​​​ണ​​​മാ​​​യും ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ വ​​​ഴി​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ബി​​​ല്ലി​​​ലെ വ്യ​​​വ​​​സ്ഥ. ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു മേ​​​ധാ​​​വി​​​ത്വ​​​മു​​​ള്ള ഈ ​​​സം​​​വി​​​ധാ​​​നം സേ​​​ന​​​യ്ക്കു​​​ള്ളി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ സാ​​​ധ്യ​​​ത​​​ക​​​ളെ ഇ​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്ന് ലോ​​​ക്സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ വ​​​ഴ​​​ങ്ങി​​​യി​​​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *