റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

February 2, 2025 - 6:23 pm

തിരുവനന്തപുരം : കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. . ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ താൻ ചിന്താകുലനല്ലെന്നും അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന

അവർക്ക് വേണമെങ്കില്‍ ഗോവയുടെ മാതൃക പരീക്ഷിക്കാവുന്നതാണ്

‘അവർക്ക് വേണമെങ്കില്‍ ഗോവയില്‍ നേരിട്ടു പോയി ആ മാതൃക പരീക്ഷിക്കാവുന്നതാണ്. ഗോവയില്‍ ബിജെപി പ്രവർത്തകര്‍ ഒരു മനസോടെ പ്രവർത്തിച്ചു. അധികാരത്തിന്റെ പിന്നാലെ ആയിരുന്നില്ല അന്ന് ഞങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നോ മന്ത്രിയാകുമെന്നോ കരുതിയിരുന്നില്ല. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെട്ടു. രാവും പകലും ഒരുപോലെ പ്രവർത്തിച്ചു. ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ടു ചെയ്തു. അതിന് മികച്ച ഫലമുണ്ടാവുകയും ചെയ്തു’- ആർലേക്കർ പറഞ്ഞു. ‘ഞങ്ങളും മത്സരിക്കുന്നുണ്ടെന്ന് ആളുകളെ അറിയിക്കാൻ വേണ്ടി മാത്രമാണ് അന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമായിരുന്നത്. 200 മുതല്‍ 300 വരെ വോട്ടുകളാണ് ബിജെപി സ്ഥാനാർഥികള്‍ക്ക് കിട്ടിയിരുന്നത്. 600 വോട്ടുകള്‍ വരെ ലഭിച്ചാല്‍ അത് പുരോഗതിയായി കണക്കാക്കും. ആ സ്ഥാനത്താണ് പ്രവർത്തനങ്ങളിലൂടെ ബിജെപി അധികാരത്തില്‍ എത്തിയത്’

ചുരുക്കം വർഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ അത് നേടിയെടുത്തു.

‘ഒരിക്കല്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും ബിജെപിക്ക് ഗോവ നോർത്ത്, സൗത്ത് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നായി 50,000 ലധികം വോട്ടു ലഭിച്ചു. അധികാരത്തില്‍ എത്തിയ ശേഷം കോണ്‍ഗ്രസിലെ ഒരു നേതാവ് അന്ന് പറഞ്ഞത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് നേടാനായെങ്കിലും ബിജെപിയുടെ വളർച്ച ആശങ്കപ്പെടുത്തുന്നുവെന്ന്. ഗോവയില്‍ രാഷ്ട്രീയം മാറിമറിയാൻ സാധ്യതയുണ്ടെന്നും അന്ന് അദ്ദേഹം പ്രവചിച്ചു. ചുരുക്കം വർഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ അത് നേടിയെടുക്കുകയും ചെയ്തു’. അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പ്രത്യയശാസ്ത്രം കൊണ്ടല്ല. ഞങ്ങളുടെ സൗഹൃദം മൂലമാണ്.

‘കേരളത്തിലെയും ഗോവയിലെയും പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഗോവയില്‍ ക്രിസ്ത്യൻ വിഭാഗമാണ് കൂടുതല്‍. എന്നാല്‍ ബിജെപി നേതാക്കള്‍ താഴേക്കിടയിലേക്ക് പ്രവർത്തിക്കുകയും ആളുകളെ കാണുകയും ചർച്ചകള്‍ നടത്തുകയും ചെയ്തു. അവർക്ക് അവരില്‍ ഒരാളെന്ന പോലെ ഞങ്ങളെ തോന്നി. അത് പക്ഷേ ബിജെപിയുടെ പ്രത്യയശാസ്ത്രം കൊണ്ടല്ല. ഞങ്ങളുടെ സൗഹൃദം മൂലമാണ്. അത് അവിടെ ഏറെ ഗുണം ചെയ്തു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വേണമെങ്കില്‍ ഗോവൻ മോഡല്‍ പരീക്ഷിക്കാം. കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച്‌ ഇവിടുത്തെ നേതാക്കളാണ് ചിന്തിക്കേണ്ടത്’- അദ്ദേഹം പറഞ്ഞു.

ഇവിടെ വന്നതിനു ശേഷം തന്നെ സമീപിച്ചിരുന്നവരിൽ പലരും ക്രൈസ്തവ നേതാക്കളായിരുന്നു’

ഇവിടെ വന്നതിനു ശേഷം നിരവധി സംഘടനകള്‍ തന്നെ സമീപിച്ചിരുന്നു. അവരില്‍ പലരും ക്രൈസ്തവ നേതാക്കളായിരുന്നു. അവർ എന്നോട് വളരെ സൗഹാർദ്ദപരമായാണ് പെരുമാറിയത്. തിരിച്ച്‌ താനും അങ്ങനെ തന്നെയായിരുന്നു. ഗോവയിലെ കാര്യങ്ങളെ കുറിച്ച്‌ അവർ തിരക്കി. നല്ല രീതിയില്‍ അവർക്കൊപ്പം സംസാരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *