റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിദരിദ്രർക്കുളള പട്ടയവിതരണ നടപടികള്‍ പൂർത്തിയാക്കാൻ നിർദേശം നൽകി റവന്യൂ മന്ത്രി കെ. രാജൻ

January 29, 2025 - 6:43 am

തിരുവനന്തപുരം: അതിദരിദ്രർക്ക് പട്ടയവിതരണം നടപടികള്‍ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ചേർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തില്‍ നിർദേശിച്ചു. അപേക്ഷ പരിഗണിക്കുമ്പോള്‍ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. ചട്ടങ്ങളും നിയമവും സാധാരണക്കാർക്ക് അനുകൂലമായി വായിക്കാൻ ശ്രമിക്കണം. ഇതോടൊപ്പം ലാൻഡ് ട്രൈബ്യൂണലില്‍ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും 2026 ജനുവരി ഒന്നിന് മുമ്പ്ർ തീർപ്പാക്കണമെന്നും ലാൻഡ് അസൈൻമെന്‍റ് പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരെ വിളിച്ചുകൂട്ടി നടപടികള്‍ വിശദീകരിക്കാൻ മന്ത്രി നിർദേശിച്ചു

ജനുവരി 31ന് എറണാകുളത്ത് നടക്കുന്ന കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന മധ്യമേഖലാ യോഗവും ഫെബ്രുവരി മൂന്നിന് കോഴിക്കോട് നടക്കുന്ന തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വടക്കൻ മേഖലാ യോഗവും പൂർത്തിയായാല്‍ ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാരെ വിളിച്ചുകൂട്ടി നടപടികള്‍ വിശദീകരിക്കാൻ മന്ത്രി നിർദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *