റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫെബ്രുവരി 5 ന് ആം ആദ്മിയെന്ന ദുരന്ത പാർട്ടിയില്‍ നിന്നും ഡല്‍ഹിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

January 27, 2025 - 6:02 am

കൊച്ചി: ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കെജ്രിവാളിന്റെ ഭരണത്തിന് കീഴില്‍ ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ മോശമായെന്നും വോട്ട് നേടാൻ വേണ്ടി കളവുകള്‍ മാത്രം പറയുന്നയാളാണ് കെജ്രിവാളെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആം ആദ്മി ദുരന്തപാർട്ടിയാണെന്നും ഡല്‍ഹിയിലെ സാധാരണക്കാരന്റെ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ കെജ്രിവാളിന് സാധിച്ചിട്ടില്ലെന്നും ഷാ വിമർശിച്ചു.ഫെബ്രുവരി 5 ന് ആം ആദ്മിയെന്ന ദുരന്ത പാർട്ടിയില്‍ നിന്നും ഡല്‍ഹിക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

10 വർഷമായി നേരിടുന്ന അഴുക്കുവെള്ളം, വെള്ളപ്പൊക്കം, കെട്ടിക്കിടക്കുന്ന കിണറുകള്‍, അവഗണിക്കപ്പെട്ട പൂന്തോട്ടങ്ങള്‍, സ്കൂളുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ..കെജ്രിവാള്‍ നിങ്ങളെ പരിഗണിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ? ശുദ്ധമായ വെള്ളവും ആശ്രയിക്കാൻ ആകുന്ന സേവനങ്ങള്‍ നല്‍കുന്നുണ്ടോ?’, ഷാ ചോദിച്ചു.

ബി ജെ പിക്കെതിരെ ആഞ്ഞടിച്ച്‌ ആം ആദ്മി പാർട്ടിയും രംഗത്തെത്തി

അതേസമയം ബി ജെ പിക്കെതിരെ ആഞ്ഞടിച്ച്‌ ആം ആദ്മി പാർട്ടിയും രംഗത്തെത്തി. ‘ബിജെപിയുടെ കീഴിലുള്ള ഭരണം സാധാരണക്കാരന്റെ പണം കോടിപതികള്‍ക്ക് ലോണായി നല്‍കുകയാണെന്നും അത് പിന്നീട് കിട്ടാക്കടമായി എഴുതിത്തള്ളുകയാണെന്നും കെജ്രിവാള്‍ വിമർശച്ചു. ഒരു ഭാഗത്ത് ബി ജെ പി പാവങ്ങളുടെ പണം വങ്ങി കോടിപതികള്‍ക്ക് വായ്പ നല്‍കി രണ്ടോ മൂന്നോ വർഷത്തിന് ശേഷം ആ തുക എഴുതിത്തള്ളും. എന്നാല്‍ ആം ആദ്മി പാർട്ടിയുടെ ഭരണ മാതൃക അതല്ല. ഞങ്ങള്‍ 24 മണിക്കൂറും വൈദ്യുതി നല്‍കി, പാവങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നു. 24 മണിക്കൂർ സൗജന്യ വെള്ളം, മികച്ച പരിചരണം, ഇതൊക്കെയാണ് ഞങ്ങളുടെ ക്ഷേമ മാതൃക’, കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ തവണ 70 സീറ്റുകളില്‍ 62 ഓളം സീറ്റുകള്‍ നേടിയായിരുന്നു

അധികാരം ലഭിച്ചാല്‍ ബി ജെ പി ഇതൊക്കെ നിർത്തലാക്കും. കാരണം അവരുടെ ഭരണ മാതൃകയ്ക്ക് എതിരാണ് ഇതൊക്കെ. ഇക്കാര്യം അവർ പല രീതിയിലും നേതാക്കളിലൂടെയുമെല്ലാം വ്യക്തമായി തുറന്നുപറഞ്ഞുകഴിഞ്ഞു’, കെജ്രിവാള്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ്. ഇക്കുറിയും ഡല്‍ഹി തൂത്തുവാരുമെന്നാണ് ആം ആദ്മിയും കെജ്രിവാളും അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ 70 സീറ്റുകളില്‍ 62 ഓളം സീറ്റുകള്‍ നേടിയായിരുന്നു ആം ആദ്മിയുടെ വിജയം. ബി ജെ പിക്ക്8 സീറ്റുകള്‍ നേടാൻ കഴിഞ്ഞു. കോൺഗ്രസിന് സീറ്റുകളൊന്നും ലഭിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *