റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന നടത്താൻ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു കഴിയില്ലെന്ന് കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി

November 30, 2024 - 6:57 am

ഡല്‍ഹി: ഡാം സുരക്ഷാ നിയമപ്രകാരം അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്വം അതത് ഡാമുകളുടെ ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം. മുല്ലപ്പെരിയാർ അടക്കമുള്ള അണക്കെട്ടുകളുടെ സുരക്ഷാ പരിശോധന അതിനാല്‍ ദേശീയ ഡാം സുരക്ഷാ അഥോറിറ്റിക്കു (എൻഡിഎസ്‌എ) നടത്താൻ കഴിയില്ലെന്നും ലോക്സഭയില്‍ ഡീൻ കുര്യാക്കോസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ജലശക്തി സഹമന്ത്രി രാജ് ഭൂഷണ്‍ ചൗധരി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാർ വിഷയത്തില്‍ കേരളത്തിനു തിരിച്ചടി

മുല്ലപ്പെരിയാർ വിഷയത്തില്‍ കേരളത്തിനു കനത്ത തിരിച്ചടി നല്‍കുന്നതാണ് കേന്ദ്രത്തിന്‍റെ മറുപടി. മുല്ലപ്പെരിയാർ കേരളത്തിലാണു സ്ഥിതിചെയ്യുന്നതെങ്കിലും ഡാമിന്‍റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണ്. ഡാമിന്‍റെ സുരക്ഷാപരിശോധനയ്ക്കു നിലവില്‍ മേല്‍നോട്ട സമിതിയുണ്ടെങ്കിലും എൻഡിഎസ്‌എ നല്‍കിയ മറുപടിയിലൂടെ വ്യക്തമാകുന്നത് മുല്ലപ്പെരിയാറിന്‍റെ സമഗ്രമായ സുരക്ഷാപരിശോധനയുടെ ഉത്തരവാദിത്വവും ഉടമസ്ഥരായ തമിഴ്നാടിനാണെന്നാണ്.

സുപ്രീംകോടതി വിധി ചോദ്യം ചെയ്യപ്പെടുന്നു. .

ഡാമിന്‍റെ മേല്‍നോട്ടത്തിന് നിലവിലുള്ള സമിതിയുടെ മുഴുവൻ ഉത്തരവാദിത്വവും കാലക്രമേണ എൻഡിഎസ്‌എക്ക് നല്‍കപ്പെടും എന്ന 2022ലെ സുപ്രീംകോടതി വിധിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *