റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ അധികാരത്തില്‍ തുടരരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

November 21, 2024 - 8:31 pm

തിരുവനന്തപുരം: അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാൻ ശ്രമിക്കുന്ന മന്ത്രി സജി തെറിയാനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആവശ്യപ്പെട്ടു. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു

പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവർണർ

അതേസമയം സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നത് സർക്കാരും മന്ത്രിയുമാണ് തീരുമാനിക്കേണ്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോടതി ഉത്തരവ് വിശദമായി പഠിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവർണർ പറഞ്ഞു.കേസ് നിലനില്‍ക്കുമ്പോള്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ചിരുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിക്കു നല്‍കിയ ശേഷമാണ് ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.

താൻ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

എന്നാല്‍, താൻ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഹെക്കോടതി എന്റെ ഭാഗം കേട്ടില്ല. ഞാൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല. ഇതിന് മുകളില്‍ കോടതിയുണ്ട്. തുടർ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *