വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് 4000 രൂപ വാടകയുള്ള ഹോട്ടലിലെന്ന് ആക്ഷേപം

.മുണ്ടക്കൈ : ചൂരൽമലയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്തുവന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍ കലക്ടര്‍ക്ക് ബില്‍ സമര്‍പ്പിച്ചിരുന്നു.

റിപ്പോര്‍ട്ട് ലഭ്യമായശേഷം തുടര്‍നടപടികള്‍ എടുക്കും

ചൂരല്‍മലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്തില്‍ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.താമസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഒരു രൂപ പോലും ഇതുവരെ ആര്‍ക്കും അനുവദിച്ചിട്ടില്ല. ബില്ല് സമര്‍പ്പിച്ചത് കൊണ്ട് ആര്‍ക്കും പണം കിട്ടണമെന്നില്ല. നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂവെന്നും റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടികള്‍ എടുക്കുമെന്നും,ആര്‍ഭാടമായ ഒന്നും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ ആക്ഷേപം സത്യവിരുദ്ധമാണ്.

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വിതരണം ചെയ്ത അരിയുടെ ഗുണനിലവാരം സംബന്ധിച്ച വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പുതിയ ആക്ഷേപം സത്യവിരുദ്ധമാണ്. രണ്ടുമാസം മുന്‍പ് സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത വസ്തുക്കള്‍ അവിടെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Share
അഭിപ്രായം എഴുതാം