കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി

കൊല്ലങ്കോട് : വഴിയോര വില്പനകേന്ദ്രത്തില്‍ കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി .കൊല്ലങ്കോട് പൊരിച്ചോളം വീട്ടില്‍ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂർണമായും നഷ്ടപ്പെട്ടത്. 2024 നവംബർ 7 വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം .ജ്യൂസെടുക്കാനായി യന്ത്രം പ്രവർത്തിച്ചുതുടങ്ങിയ സമയം വസ്ത്രത്തിന്റെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങുകയും ഇതിനൊപ്പം കൈ യന്ത്രത്തിനകത്തേക്ക്‌ പെടുകയുമായിരുന്നു.

യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികള്‍ ഉമാമഹേശ്വരിയെ ആദ്യം കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യന്ത്രത്തില്‍ മുറിഞ്ഞുകിടന്ന വിരലുകള്‍ പിന്നീട് പുറത്തെടുത്ത്‌ ഐസ് പെട്ടിയില്‍ സൂക്ഷിച്ച്‌ മറ്റൊരു ആംബുലൻസില്‍ തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിരലുകള്‍ തുന്നിച്ചേർക്കാൻ കഴിയാത്തവിധം ചതഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് ശസ്ത്രക്രിയ നടത്തിയശേഷം യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കോട്ട് ധരിക്കാതെ യന്ത്രം പ്രവർപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ജോലിസമയത്ത്‌ സാധാരണ വസ്ത്രത്തിനുമേല്‍ ഓവർക്കോട്ട് ധരിച്ച്‌ യന്ത്രം പ്രവർത്തിപ്പിക്കാറുള്ള ഉമാമഹേശ്വരി ഒരാള്‍ക്ക് ജ്യൂസ് നല്‍കാനായി കോട്ട് ധരിക്കാതെ യന്ത്രം പ്രവർപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.. കൊല്ലങ്കോട് പട്ടണത്തില്‍ ഓട്ടോഡ്രൈവറായ ഉദയകുമാറിന്റെ ഭാര്യയാണ് ഉമാമഹേശ്വരി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →