വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്

കാസർഗോഡ്: വന്ദേഭാരത് എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകർന്നു. കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.നവംബർ 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയില്‍ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.

സംഭവത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും റെയില്‍വേ പോലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →