യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദിച്ച അദ്ധ്യാപിക പൊലീസിൽ കീഴടങ്ങി

തൃശൂർ: തൃശൂരില്‍ അഞ്ച് വയസുകാരനായ യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപിക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ കെ ജി വിഭാഗം അധ്യാപിക സെലിൻ (29) ആണ് നെ ടുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. തൃശൂർ ജുഡീഷ്യല്‍ ഫദ്ധസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സലിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടു. ഒക്ടോബർ 18 ന് വീണ്ടും കോടതിയില്‍ ഹാജരാകണമെന്നാണ് നിർദേശം. ഇവരെ സ്കൂളില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

ഇരുകാലുകളിലും ചൂരല്‍ കൊണ്ട് മർദിച്ചതായി പരാതി.

ക്ലാസ് ടീച്ചറായ സെലിൻ യുകെജി വിദ്യാർത്ഥിയുടെ ഇരുകാലുകളിലും ചൂരല്‍ കൊണ്ട് മർദിച്ചെന്നാണ് പരാതി. ഒക്ടോബർ 8-ാം തിയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. ബോർഡില്‍ എഴുതിയത് പുസ്തകത്തിലേക്ക് പകർത്തി എഴുതാൻ 5 മിനിറ്റ് വൈകിയെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മർദനമെന്നാണ് പരാതി. കുട്ടി കടുത്ത മാനസിക സമർദത്തിലാണ്. കുട്ടി കരയുന്നതുവരെ തല്ലിയെന്നും സ്കൂളില്‍ പോകാൻ ഭയമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം