പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാർ അത് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തില്‍ പെട്ടുപോകാൻ സാധ്യത ഉള്ള ആള്‍ക്കാരെ സംരക്ഷിക്കാനാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ .പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്. പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹമാണ്. ഓലപാമ്പ് കാണിച്ച്‌ പേടിപ്പിക്കാമെന്ന് കരുതണ്ട . മാധ്യമങ്ങളുടെ സഹായത്തോടെയാണ് പ്രതിപക്ഷം ഇന്നീ കാണുന്നതെല്ലാം ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.

ക്ഷേത്രങ്ങളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നന്നായി നടത്താൻ നടപടി സ്വീകരിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണ് കേരളത്തില്‍ പല ആഘോഷങ്ങളും കലക്കിയത്. ശിവഗിരിയില്‍ ആക്രമണം നടന്നില്ലേ? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ നടന്ന അടിയുടെ ചിത്രവും RSS കാര്യാലയത്തില്‍ തിരുവഞ്ചൂർ സന്ദർശിച്ച പടവും കടകംപള്ളി സഭയില്‍ ഉയര്‍ത്തിക്കാട്ടി. കേരള രാഷ്ട്രീയത്തെ വഴിതിരിച്ച്‌ വിടാൻ ശ്രമിക്കുന്നു. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും നന്നായി നടത്താൻ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട്.

Share
അഭിപ്രായം എഴുതാം