ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഒക്ടോബർ 9 ന് നിയമസഭയില്‍ പറഞ്ഞു.2019ല്‍ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷ ത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് അറിയിച്ചത് വിവരാവകാശ കമ്മീഷൻ ആണെന്നും സജി ചെറിയാൻ പറഞ്ഞു.

റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റീസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞിരുന്നു.

വിവരാവകാശ കമ്മീഷന്‍റെ അവസാന നിർദേശം വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുത് എന്നായിരുന്നു. ആ നിർദേശം അനുസരിച്ചേ മാറ്റിയിട്ടുള്ളൂ- മന്ത്രി പറഞ്ഞു. സർക്കാരിന് മുന്നില്‍ വന്ന റിപ്പോർട്ട് മന്ത്രി പരിശോധിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റീസ് ഹേമയും വിവരാവകാശ കമ്മിഷനും പറഞ്ഞു. രണ്ടാമത് വിവരാവകാശ കമ്മീഷൻ പറഞ്ഞപ്പോള്‍ കൊടുത്തു. ഹെെക്കോടതി പറഞ്ഞപ്പോള്‍ റിപ്പോർട്ട് സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയോഗിച്ചു. അന്വേഷണം നടക്കുന്നു. സർക്കാർ ഇരയോടൊപ്പമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു

Share
അഭിപ്രായം എഴുതാം