റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാട്ടുകാരെ കുഴക്കിയ പെരുന്തേനീച്ച കൂട്ടത്തെ ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തില്‍ തുരത്തി

December 16, 2023 - 4:42 pm

ഈരാറ്റുപേട്ട നടയ്ക്കലിന് സമീപം പത്താഴപ്പടിയില്‍ പ്രധാന റോഡിനോട് ചേര്‍ന്ന കെട്ടിടത്തില്‍ കൂടുകൂട്ടിയ പെരുംതേനീച്ച കൂട്ടത്തെ ടീം എമര്‍ജന്‍സിയുടെ നേതൃത്വത്തില്‍ തുരത്തി. ടീം എമര്‍ജന്‍സി ട്രഷറര്‍ കൂടിയായ പനച്ചികപ്പാറ സ്വദേശി ജോഷി മൂഴിയാങ്കലിന്റെ നേതൃത്വത്തിലാണ് പച്ചമരുന്നുകള്‍ ചേര്‍ത്ത് പുകച്ച് ഈച്ചകളെ ഒഴിവാക്കിയത്.

വൃക്ഷലതാദികളില്‍ പരാഗണം നടക്കുന്നതിന് അനിവാര്യമായ തേനീച്ചകളെ വകവരുത്താതെ ഇവയെ തുടരത്തുകയാണ് ചെയ്യുന്നതെന്ന് ജോഷി പറഞ്ഞു. ഇന്ന് രാവിലെയാണ് പ്രദേശത്ത് തേനീച്ചകള്‍ എത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടനെത്തിയ സംഘം ഇവയെ പുകച്ച് തുരത്തുകയായിരുന്നു.

മലബാര്‍ മേഖലയില്‍ നിന്നും ശേഖരിക്കുന്ന ചില പ്രത്യേക പച്ചമരുന്നുകളാണ് പുകയ്ക്കാനായി ഉപയോഗിക്കുന്നത്. പുകയേറ്റ് മയങ്ങുന്ന ഈച്ചകള്‍ ആക്രമിക്കില്ല എന്നതും പ്രത്യേകതയാണ്.എന്നാൽ പ്രകൃതിക്കു കോട്ടം തട്ടാതെ തന്നെ ഇവരെ തുരത്തുന്ന ജോഷിയും സംഘവും ചെയ്യുന്നത് . നൗഷാദ് വെള്ളൂപ്പറമ്പില്‍, സഹില്‍ ലാമിയ എന്നിവരും നേതൃത്വം നല്കി.

കേരളത്തിലെമ്പാടും ജോഷിയുടെ സേവനം ലഭ്യമാണ് .അറിയിക്കുന്നതനുസരിച്ച് പോയി ഈച്ചകളെ തുരത്തുന്ന ഈ സംഘം ചെയ്തു കൊണ്ടിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *