പോര് രൂക്ഷം: 60 ഹമാസ് ഭീകരരെ വധിച്ച് ഇസ്രയേല്‍ സേന, 250 ബന്ദികളെ രക്ഷപ്പെടുത്തി

ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ നീക്കത്തില്‍ 60 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടു. പിന്നാലെ 250-ലധികം ബന്ദികളെ സേന രക്ഷപ്പെടുത്തി. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 26 തീവ്രവാദികളെ പിടികൂടിയതായി സൈന്യം അറിയിച്ചു. ഇതിന്റെ വീഡിയോ ഇസ്രയേല്‍ സേന പുറത്തുവിട്ടിട്ടുണ്ട്.

250 ബന്ദികളെ ഫ്‌ലോട്ടില്ല 13 യൂണിറ്റ് വിജയകരമായി രക്ഷിച്ചു. 60 ലധികം ഹമാസ് ഭീകരരെ വധിച്ചു. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 26 തീവ്രവാദികളെ പിടികൂടിയതായി സൈന്യം അറിയിച്ചു’, എഡിഎഫ് അറിയിച്ചു.

വെടിയൊച്ചകള്‍ കേള്‍ക്കുന്നതിനിടെ ഇസ്രായേല്‍ സൈനികര്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു സൈനികന്‍ വെടിയുതിര്‍ക്കുന്നതിനിടെ മറ്റൊരാള്‍ ഔട്ട്പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നു. ബങ്കറിനുള്ളില്‍ സൈനികര്‍ ബന്ദികളെ ആശ്വസിപ്പിക്കുന്നു. ചിലര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നു. നടക്കാന്‍ കഴിയാത്തവരെ സൈനികര്‍ സ്ട്രച്ചറില്‍ ചുമക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഒക്ടോബര്‍ 7-ന് സുഫ സൈനിക പോസ്റ്റ് തിരിച്ചുപിടിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായാണ് ഫ്‌ലോട്ടില 13 യൂണിറ്റ് ഗാസ സുരക്ഷാ വേലിക്ക് സമീപമെത്തിയത്. ബന്ദികളെ മനുഷ്യകവചമായി ഉപയോഗിച്ച നിരവധി സായുധ ഭീകരരെ ഈ സേന നേരിട്ടിരുന്നു. കവചിത വാഹനങ്ങളില്‍ നിന്നും വിമാനങ്ങളില്‍ നിന്നും സേനയ്ക്ക് സഹായം ലഭിച്ചു . പിന്നാലെയാണ് 60 ഹമാസ് ഭീകരരെ അവര്‍ വധിക്കുകയും ബന്ദികളെ വിജയകരമായി രക്ഷപ്പെടുത്തുകയും ചെയ്തത്.

ഇസ്രയേലും ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇതുവരെ 2,800 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിനിടെ വടക്കന്‍ ഗാസയിലെ 1.1 ദശലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ഗാസയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഐഡിഎഫ് മുന്നറിയിപ്പ് നല്‍കി. പിന്നാലെ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍
ഹമാസ് ഒഴിപ്പിക്കല്‍ ഉത്തരവിനെ ഒരു തന്ത്രമായി കരുതി തള്ളി. ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇതിനിടെ ഗാസയിലെ ആക്രമണത്തിന് പിന്തുണ വർദ്ധിപ്പിക്കുന്നതിനായി, ഹമാസ് കൊന്നുവെന്ന് അവകാശപ്പെട്ട് മരിച്ച കുട്ടികളുടെയും സാധാരണക്കാരുടെയും ഗ്രാഫിക് ചിത്രങ്ങൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും നാറ്റോ പ്രതിരോധ മന്ത്രിമാരെയും ഇസ്രായേൽ കാണിച്ചു.

ഒക്‌ടോബർ ഏഴിനാണ് ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം ആരംഭിച്ചത്. ഇതോടെ ഹമാസിനെ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘത്തിൽ1,500 പേർ മരിച്ചതോടെ ദുരന്തത്തിന്റെ വക്കിലാണ് ഇപ്പോൾ ഗാസ.

Share
അഭിപ്രായം എഴുതാം