റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

“വവ്വാലുകളുടെ ഗുഹയില്‍ കയറി ഗവേഷകര്‍, പുല്ലുകൊണ്ടൊരു വസ്തു, 6200 വര്‍ഷം പഴക്കമുള്ള ചെരിപ്പുകൾ !

October 2, 2023 - 6:40 am

സ്പെയിനിലെ സിറ്റി ഓഫ് ഗ്രാനഡയ്ക്ക് സമീപത്തുള്ള കുവേ ഡേ ലോസ് മര്‍സിലാഗോസില്‍ നിന്നാണ് ചെരിപ്പുകളും കുട്ടകളും ഉപകരണങ്ങളും കണ്ടെത്തിയത്.

മാഡ്രിഡ്: സ്പെയിനിലെ തെക്കന്‍ മേഖലയിലെ വവ്വാലുകളുടെ താവളത്തില്‍ നിന്ന് കണ്ടെത്തിയത് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ചെരിപ്പെന്ന് ഗവേഷകര്‍. 6200 വര്‍ഷത്തോളം പഴക്കമുള്ള ചെരുപ്പാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ വിശദമാക്കിയത്. സ്പെയിനിലെ സിറ്റി ഓഫ് ഗ്രാനഡയ്ക്ക് സമീപത്തുള്ള കുവേ ഡേ ലോസ് മര്‍സിലാഗോസില്‍ നിന്നാണ് ചെരിപ്പുകളും കുട്ടകളും ഉപകരണങ്ങളും കണ്ടെത്തിയത്.

19ാം നൂറ്റാണ്ടിലെ വേട്ടക്കാരുടെ സംസ്കാര സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ സയന്‍സ് അഡ്വാന്‍സെസ് ജേണലില്‍ ബുധനാഴ്ച വ്യക്തമാക്കിയത്. 76 ഇനങ്ങളില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയാണ് കാലപ്പഴക്കം കണ്ടെത്തിയിട്ടുള്ളത്. പുല്ലുകള്‍ക്ക് സമാനമായ വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ച 22 ചെരിപ്പുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ആയിരക്കണക്കിന് മുന്‍പ് വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ ചെരിപ്പുകള്‍ നിര്‍മ്മിക്കാന്‍ പുല്ലുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. പുല്ലുകള്‍ ചതച്ച് അവയെ ചേര്‍ത്ത് പിന്നി കുട്ടകളും ബാഗുകളും ചെരിപ്പുകളും ആദിമ മനുഷ്യര്‍ നിര്‍മ്മിച്ചതായി ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *