റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിതാവിന്റെ മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി സ്വത്ത് കൈക്കലാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു

September 27, 2023 - 4:33 am

കോട്ടയം :വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കുളങ്ങര പുത്തൻപറമ്പിൽ വീട്ടിൽ കെ.ആർ ചന്ദ്രൻ (59) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019-ൽ തന്റെ പിതാവിന്റെ മരണശേഷം പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി മുട്ടമ്പലം ഭാഗത്തുള്ള വീടും, വസ്തും കൈവശപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ സഹോദരി കോടതിയിൽ പരാതി നൽകുകയും തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയമായി അന്വേഷണം നടത്തിയതിൽ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു പിഎസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *