റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പണമില്ലെന്ന് തെന്നല സഹകരണ ബാങ്ക്; പിൻവലിക്കാനെത്തുന്നവരെ മടക്കി അയക്കുന്നു, ആവശ്യത്തിന് പണം പിൻവലിക്കാനായി എത്തുമ്ബോള്‍ അക്രമസംഭവങ്ങളും ഉണ്ടാകുന്നുവെന്ന് നിക്ഷേപകര്‍.

September 27, 2023 - 4:25 am

മലപ്പുറം: സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ലെന്ന് പരാതി. യുഡിഎഫ് ഭരിക്കുന്ന മലപ്പുറം തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരാണ് പ്രതിസന്ധി നേരിടുന്നത്.
ഇതുസംബന്ധിച്ച്‌ മലപ്പുറം ജോയിന്റ് രജിസ്‌ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നിക്ഷേപകര്‍.

കല്യാണ, ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം പിൻവലിക്കാൻ എത്തുന്നവരെയടക്കം പണമില്ലെന്ന കാരണം പറഞ്ഞ് മടക്കിയയക്കുകയാണ്. ആവശ്യത്തിന് പണം പിൻവലിക്കാനായി എത്തുമ്ബോള്‍ അക്രമസംഭവങ്ങളും ഉണ്ടാകുന്നുവെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. മുൻ ഭരണസമിതി നടത്തിയ ക്രമക്കേടിനെത്തുടര്‍ന്ന് ഭരണസമിതി അംഗങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും നടപ്പിലായില്ല. ബാങ്കിന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണമെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നിക്ഷേപകര്‍ രജിസ്‌ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേയ്ക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *