ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസി എകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. പരിക്കുമാറി ടീമില്‍ തിരിച്ചെത്തിയ കെയ്ന്‍ വില്യംസണ്‍ തന്നെ ടീമിനെ നയിക്കും. കഴിഞ്ഞ ഐ.പി.എല്ലിന്റെ ഉദ്ഘാടനമത്സരത്തില്‍ കാല്‍മുട്ടിനു പരിക്കേറ്റ വില്യംസണ്‍ ഇതുവരെ വിശ്രമത്തിലായിരുന്നു. വില്യംസണ്‍ ടീമിലേക്കു തിരികെയെത്തുന്നത് ന്യൂസിലന്‍ഡ് ടീമിന് ഊര്‍ജമേകും.
ഓപ്പണര്‍ ഫില്‍ അലന്‍, ആഡം മില്‍നെ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ട്രെന്റ് ബോള്‍ട്ട് ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ കുന്തമുനയാകും. പേസര്‍ ടിം സൗത്തിക്കും കെയ്ന്‍ വില്യംസണുമാണ് ടീമിലെ സീനിയേഴ്സ്. ഇരുവര്‍ക്കും ഇത് നാലാം ലോകകപ്പാണ്. മാര്‍ക്ക് ചാപ്മാന്‍, ഡെവണ്‍ കോണ്‍വേ, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, വില്‍ യംഗ്, രചിന്‍ രവീന്ദ്ര എന്നിവര്‍ ആദ്യ ലോകകപ്പിനിറങ്ങും. സമൂഹമാധ്യമമായ എക്സില്‍, തിരഞ്ഞെടുക്കപ്പെട്ട ഓരോ താരത്തിന്റെയും പേര് ആ താരത്തിന്റെ കുടുംബാംഗങ്ങള്‍ പ്രഖ്യാപിക്കുന്ന പുതുരീതിയിലാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ടീം പ്രഖ്യാപനം നടത്തിയത്.
ന്യൂസിലന്‍ഡ് ലോകകപ്പ് ടിമിനെവില്യംസണ്‍ തന്നെ നയിക്കും
