റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പിനുശേഷംഏകദിനത്തില്‍ നിന്ന്വിരമിക്കും: ഡികോക്ക്

September 6, 2023 - 7:04 pm

ജൊഹന്നാസ്ബര്‍ഗ്: ഏകദിന ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്. ലോകകപ്പ് ടീമിലിടം നേടിയതിനു പിന്നാലെയാണ് മുപ്പതുകാരനായ ഡി കോക്കിന്റെ വെളിപ്പെടുത്തല്‍.
2013-ല്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 140 മത്സരങ്ങളില്‍ പാഡണിഞ്ഞു. 44.85 ശരാശരിയില്‍ 5966 റണ്‍സ് നേടി. 17 സെഞ്ചുറിയും 29 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2016-ല്‍ ആസ്‌ട്രേലിയക്കെതിരേ നേടിയ 178 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 183 ക്യാച്ചുകളും 14 സ്റ്റംപിങ്ങുകളും അക്കൗണ്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *