റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോറിലെഇന്ത്യ-പാക് പോരാട്ടം 10-ന്

September 6, 2023 - 6:58 pm

കാന്‍ഡി: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 10ന്. കഴിഞ്ഞദിവസം നേപ്പാളിനെ 10 വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടന്നതോടെയാണ് വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനു കളമൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തെങ്കിലും മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
12-ാം തീയതി ശ്രീലങ്കയെയും 15-ാം തീയതി ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.
മത്സരങ്ങളുടെ വേദി കാന്‍ഡി പല്ലെക്കലെ സ്‌റ്റേഡിയത്തില്‍നിന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലേക്കു മാറ്റിയിട്ടുണ്ട്. കാന്‍ഡിയില്‍ മഴ തുടരുന്നതിനാലാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *