എറ്റുമാനൂരിൽ സ്ഥാനാർഥി മാറ്റം: ട്വന്റി20 ആതിര ഡി.നായരെ രംഗത്തിറക്കി

കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎ സഖ്യത്തിൽ വലിയ ട്വിസ്റ്റ്. ആദ്യം പ്രഖ്യാപിച്ചിരുന്ന നടി വീണ നായർ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന്, ട്വന്റി20 പാർട്ടി ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമായ ആതിര ഡി. നായരെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്നാണ് വീണ നായർക്ക് മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നത്. നാമനിർദ്ദേശ നടപടികൾക്കിടെ ഈ പിഴവ് കണ്ടെത്തിയതോടെ, അവസാന സമയത്ത് സ്ഥാനാർഥിയെ മാറ്റേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു.

25 വയസ്സുള്ള ആതിര ഡി. നായർ എൻഡിഎ സഖ്യത്തിലെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളാണ്. ശാസ്ത്രീയ സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ആതിര, കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദമുള്ള വ്യക്തിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →