റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌കൂള്‍ ബസില്‍ വെച്ച് ആറു വയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; വിദ്യാര്‍ത്ഥി പിടിയിൽ

September 4, 2023 - 10:07 am

ന്യൂഡല്‍ഹി: സ്‌കൂള്‍ ബസിനുള്ളില്‍ വെച്ച് ആറു വയസ്സുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഡല്‍ഹി ബേഗംപുരിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അതിക്രമത്തിന് ഇരയായത്.

ഡല്‍ഹിയിലെ രോഹിണി ജില്ലയില്‍ ഓഗസ്റ്റ് 23-നായിരുന്നു സംഭവം. സ്കൂൾ വിട്ട് എത്തിയ കുട്ടിയുടെ ബാ​ഗ് മൂത്രം വീണ് നനഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ വിവരം തിരക്കിയപ്പോഴാണ് അതിക്രമം ഉണ്ടായത് വിദ്യാർത്ഥിനി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയനായ സീനിയർ വിദ്യാർത്ഥിയെ പൊലീസ് പിടികൂടി. പോക്‌സോ ഉള്‍പ്പടെയുളള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഡൽഹി വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *