തിരുവനന്തപുരം | വെള്ളറട കൊണ്ടകെട്ടി മലയില്‍ ട്രക്കിംഗിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാര്‍ഥിയായ അക്ഷയ്ക്കാണ് പരുക്കേറ്റത്. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം എത്തിയ അക്ഷയ് കാല്‍വഴുതി വീഴുകയായിരുന്നു. തലക്ക് പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് 2,200 അടി ഉയരത്തില്‍ നിന്നാണ് വിദ്യാര്‍ഥിയെ താഴേക്കിറക്കിയത്.
അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി
ഏപ്രിൽ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് അക്ഷയ് ഇവിടെ എത്തിയത്. മലയില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടയില്‍ വീണ വിദ്യാര്‍ഥിയെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് പാറശ്ശാല ഫയര്‍ ഫോഴ്‌സ് എത്തുകയും വെള്ളറട പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ താഴെ എത്തിക്കുകയായിരുന്നു. ആനപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സക്കു ശേഷമാണ് കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. .
