റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലവാരമില്ലാത്ത വസ്ത്രം നൽകിയെന്ന് ആരോപണം; കോഴിക്കോട് ഫാഷൻ ഷോ അവസാനിച്ചത് പ്രതിഷേധത്തിൽ

September 4, 2023 - 10:13 am

കോഴിക്കോട്: നിലവാരമില്ലാത്ത വസ്ത്രം നൽകിയെന്ന് ആരോപിച്ച് ഫാഷൻ ഷോയിൽ വൻ പ്രതിഷേധം. കോഴിക്കോട് ഫാഷൻ ഷോക്കിടെ ആണ് ആളുകളുടെ പ്രതിഷേധം ഉണ്ടായത്. പരിപാടിയിൽ പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് പ്രതിഷേധത്തിൽ കലാശിക്കുകയായിരുന്നു. അവസാനം പൊലീസെത്തിയാണ് ബഹളം ശാന്തമാക്കിയത്.

പണം വാങ്ങി ആളുകളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം ഉയർത്തിയത്.

നിലവാരമില്ലാത്ത കോസ്ട്യൂം നൽകിയെന്ന് ആരോപിച്ച് ഷോയിൽ പങ്കെടുക്കാൻ എത്തിയവർ പ്രതിഷേധം തുടങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാർക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു. ശേഷം ഷോ ഡയറക്ടർ പ്രശോഭ് കൈലാസിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. കോഴിക്കോട് സരോവരത്താണ് ഫാഷൻ ഷോക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *