റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടാങ്കർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി; നിരവധി പേർക്ക് പരുക്ക്

September 2, 2023 - 12:25 pm

.ആലപ്പുഴ : . ഹരിപ്പാട് ടാങ്കർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഹരിപ്പാട് നങ്ങ്യാർകുളങ്ങര കവലയിൽ 2023 സെപ്തംബർ ഒന്നിനാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുനെൽവേലിക്ക് ടാറും കയറ്റി പോയ ലോറിക്ക് പിന്നിലാണ് ബസ് ഇടിച്ചത്. പരുക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. .

ബസിൽ മുപ്പതിലേറെ യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ മൂന്ന് പേർക് സാരമായ പരിക്കേറ്റിട്ടുണ്ട്. 15 പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.. കെഎസ്ആർടിസി ബസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു.

പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത, മകൾ ജാനകി, തിരുവനന്തപുരം സ്വദേശി സാജൻ എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുന്നംകുളം സ്വദേശി സാറ, കല്ലമ്പലം സ്വദേശി കാർത്തികേയൻ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബാലരാമപുരം സ്വദേശി രാജൻ, തിരുവനന്തപുരം സ്വദേശികളായ സന്തോഷ് , വിജയൻ എന്നിവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *