റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

August 19, 2023 - 9:15 pm

ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാങോങ് തടാകത്തിലേക്കാണ് രാഹുല്‍ ബൈക്കില്‍ യാത്ര നടത്തിയത്. യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും ചിത്രം പങ്കുവച്ചിട്ടുണ്ട്.

‘അച്ഛന്‍ താമസിച്ചിരുന്ന, ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നായ പാങോങ് ലേക്കിലേക്കുള്ള യാത്രക്കിടെ’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുല്‍ കുറിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധിയുടെ ജന്‍മവാര്‍ഷിക ദിനമായ നാളെ രാഹുല്‍ ഗാന്ധി പാങോങ് ലേക്കില്‍ പൂജകള്‍ നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *