റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോൺഗ്രസ്‌ നേതാവ് എബിൻ എബ്രഹാമിന് പുരാവസ്തു തട്ടിപ്പ്കേസിൽ വീണ്ടും നോട്ടീസ്

August 2, 2023 - 2:16 pm

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് എബിൻ എബ്രഹാമിനു വീണ്ടും നോട്ടീസ്. 2023 ഓഗസ്റ്റ് 8ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. എബിൻ എബ്രഹാമിനെ കേസിൽ പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട്‌ നൽകി. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ നാല് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ട വിവരം.

തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കൾ വ്യാജമാണെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ മോൻസൺ സമ്മതിച്ചിരുന്നു. മോൻസൺ മാവുങ്കൽ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാർ ആരോപിച്ചത്. മോൻസന്റെ ബാങ്ക് അക്കൗണ്ട് പരിശോധനയിൽ നിന്ന് മാത്രം നാല് കോടി രൂപ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *