റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അച്ചനൊരു വാഴ വെച്ചു : പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

July 18, 2023 - 10:47 am

നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ പുതിയ ചിത്രമായ അച്ചനൊരു വാഴ വെച്ചു തിയേറ്ററില്‍ എത്താൻ ഇനി അൻപത് ദിവസം. ചിത്രത്തിന്റപുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത്‌ വിട്ടു.

മനു ഗോപാലിന്റെ തിരക്കഥയില്‍ സന്ദീപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോസഫ് ഫെയിം ആത്മിയ, ശാന്തി കൃഷ്ണ, എ വി അനൂപ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ലെന, ജോണി ആന്റണി, ഭഗത് മാനുവല്‍, അപ്പാനി ശരത്, സോഹൻ സീനുലാല്‍, അശ്വിൻ മാത്യു, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല എന്നിവരും അച്ചനൊരു വാഴ വെച്ചു എന്ന ചിത്രത്തിലുണ്ട്.

എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഇത് നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം പി സുകുമാര്‍, എഡിറ്റിംഗ് വി സാജൻ, സംഗീതം ബിജിബാല്‍. ഷാൻ തുളസീധരൻ സംവിധാനം ചെയ്ത ഡിയര്‍ വാപ്പിയിലാണ് നിരഞ്ജ് അവസാനമായി അഭിനയിച്ചത്. അനഘ നാരായണൻ, ലാല്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *