റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയത്ത് ലൈഫ് ഫ്ളാറ്റുകൾ ചോർന്നൊലിക്കുന്നു: സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

June 19, 2023 - 12:30 pm

കോട്ടയം: വിജയപുരത്ത് രണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ലൈഫ് ഫ്ളാറ്റുകൾ ചോർന്നൊലിക്കുന്നു. 2023 ഏപ്രിൽ 8 ന് സംസ്ഥാന മെമ്പാടുമായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു നൽകിയ നാല് ലൈഫ് ഫ്ളാറ്റ് സമുച്ചയങ്ങളി ലൊന്നാണ് കോട്ടയം വിജയപുരത്തേത്. ചോർച്ചയെ കുറിച്ച് താമസക്കാർ ഒരാഴ്ച മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ കലക്ടർ തന്നെ നടപടിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ കളക്ടറുടെ ഇടപെടലിന് ശേഷം തട്ടിക്കൂട്ട് പണി നടത്തി ലൈഫ് മിഷൻ അധികൃതർ മടങ്ങിയതിന് പിന്നാലെ പെയ്ത ആദ്യ മഴയിൽ തന്നെ വീണ്ടും ഫ്ളാറ്റുകൾ ചോരുകയാണ്.

ആകെയുളള 42 ഫ്ളാറ്റുകളിൽ 28 എണ്ണത്തിൽ ആളുകൾ താമസം തുടങ്ങിയതിന് പിന്നാലെയാണ് ചോർച്ചയും തുടങ്ങിയത്. മൂന്നും നാലും നിലകളിലെ വീടുകളിലാണ് മഴ വെളളം ഒലിച്ചിറങ്ങി താമസം ദുഷ്കരമായത്.

ഒരാഴ്ച മുമ്പ് തന്നെ പ്രശ്നം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ലൈഫ് മിഷൻ അധികൃതർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി മടങ്ങുകയും ചെയ്തു. എന്നിട്ടും ചോർച്ച മാറിയിട്ടില്ലെന്ന് ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. വീടുകളുടെ നിർമാണ സാമഗ്രികളുടെ ഗുണനിലവാരത്തിലും താമസക്കാർ ഇപ്പോൾ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിനിടെ ഫ്ളാറ്റിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നിർമാണത്തിൽ അഴിമതി നടന്നെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *