റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് ചെന്നിത്തല, ചർച്ച മഴയെക്കുറിച്ചെന്ന് ഹസൻ; സമവായത്തിലെത്താതെ കോൺഗ്രസ് ചർച്ച
കോ​ണ്‍ഗ്ര​സി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പരിഹരിക്കുന്നതിനായാണ് കെപിസിസി അധ്യക്ഷൻ നേതാക്കളുമായി ചർച്ച നടത്തിയത്

June 10, 2023 - 8:57 am

​രു​വ​ന​ന്ത​പു​രം: കോൺഗ്രസിനകത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അനുനയ ചർച്ചകൾ സമവായത്തിലെത്തിയില്ലെന്ന് സൂചന. പാർട്ടിക്കകത്തെ ഗ്രൂപ്പ് പോര് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. കെപിസിസി അധ്യക്ഷൻ വിളിച്ചതു കൊണ്ടാണ് വന്നത്.

പ്രശ്നങ്ങളെക്കുറിച്ചെല്ലാം കെപിസിസി അധ്യക്ഷനെ അറിയിച്ചു. പരിഹാരമുണ്ടാകുമോ എന്നു നോക്കാം. ഏതായാലും കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട് . ഇനി ഹൈക്കമാൻ‌ഡ് തീരുമാനത്തിനു വേണ്ടി കാത്തിരിക്കാമെന്നാണ് ചർച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞത്.

അതേ സമയം ചർച്ച മഴ പെയ്യാത്തത് എന്തു കൊണ്ടാണെന്നതിനെക്കുറിച്ചായിരുന്നുവെന്നാണ് എം.എം. ഹസൻ പ്രതികരിച്ചത്. ചില സംഘടനാ കാര്യങ്ങൾ കെപിസിസി അധ്യക്ഷനുമായി സംസാരിച്ചെന്നും പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.

കോ​ണ്‍ഗ്ര​സി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞു​തീ​ര്‍ക്കു​മെ​ന്നും പ​രാ​തി​ക്കാ​രെ നേ​രി​ല്‍ കാ​ണു​മെ​ന്നും പാ​ര്‍ട്ടി​യി​ല്‍ സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കു​മെ​ന്നും സു​ധാ​ക​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞിരുന്നു. ഇതേ തുടർന്നാണ് ചെന്നിത്തലയ്ക്കും ഹസനും പുറമേ ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, എം.കെ. രാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയത്. പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാണ് കോൺഗ്രസിൽ അതൃപ്തികൾ പുകയുന്നത്.

ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനത്തിൽ തങ്ങളെ വിശ്വാസത്തിലെടുക്കാതെ പ്രസിഡണ്ട് സ്ഥാനങ്ങൾ വി.ഡി.സതീശൻ-കെ.സുധാകരൻ-കെ. വേണുഗോപാൽ ഗ്രൂപ്പുകൾ പങ്കിട്ടുവെന്ന പരാതി എ,ഐ ഗ്രൂപ്പുകളിൽ ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല, ഹസൻ, കെ.സി.ജോസഫ്, ബെന്നി ബെഹനാൻ എന്നിർ യോഗം ചേർന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *