കാലടി: കെ വിദ്യയ്ക്ക് പിഎച്ചഡി പ്രവേശനം നൽകുന്നതിനായി സംവരണ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് കെഎസ്‌യു കാലടി സംസ്കൃത സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരക്കേഡുകൾ തള്ളിമാറ്റി പ്രവർത്തകർ ക്യാംപസിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു.

ഇത് പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് പ്രവർ‌ത്തകർ സർവ്വകലാശാലയ്ക്ക് മുന്നിലുള്ള റോഡിലെ വാഹനങ്ങൾ തടഞ്ഞു. നിലവിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

Share
അഭിപ്രായം എഴുതാം