റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേവികുളം തിരഞ്ഞെടുപ്പ് വിജയം അസാധു: സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം

March 20, 2023 - 8:46 pm

ദേവികുളം: ഇടുക്കി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ജാതി സംബന്ധിച്ച കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

ജാതി സംബന്ധിച്ച കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പുരോഗമിക്കുന്നതിനിടയിലാണ് ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്. മുഖ്യമന്ത്രി യോഗത്തിലെത്തിയതിന് പിന്നാലെ വിഷയം വിശദമായി തന്നെ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ മേല്‍ കോടതിയെ സമീപിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്നുവന്ന പൊതു ചര്‍ച്ച. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *