കൊച്ചി: അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ആനയെ കുളിപ്പിക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു.
ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവർ വിഷ്ണു ആണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞതെന്നാണ് വിവരം.


