റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇസ്താംബൂള്‍: കഴിഞ്ഞ ആറിനു തുര്‍ക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍നിന്നു രക്ഷപ്പെട്ട് മറ്റൊരു വീട്ടില്‍ അഭയം തേടിയ അഞ്ചുകുട്ടികളും അവരുടെ മാതാപിതാക്കളും വീടിനു തീപിടിച്ചു മരിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന തെക്കുകിഴക്കന്‍ നഗരമായ നുര്‍ദാഗിയില്‍ നിന്ന് മധ്യമേഖലയായ കൊനയിലെ ബന്ധുവീട്ടിലേക്കു കുടുംബം താമസം മാറ്റുകയായിരുന്നു. ഇവിടെയാണ് മരണം തീപിടിത്തത്തിന്റെ രൂപത്തില്‍ ഇവര്‍ക്കു പിന്നാലെയെത്തിയത്. നാലിനും പതിമൂന്നിനുമിടയില്‍ പ്രായമുള്ളവരാണ് ദുരന്തത്തിനിരയായ കുട്ടികള്‍.
ഇതുവരെ തുര്‍ക്കി ഭൂകമ്പത്തില്‍ 38,044 പേരും സിറിയയില്‍ 3,688 പേരും മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. മൊത്തം 41,732 മരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *