റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനായ സുരേഷിനോട്‌ ഇഡി മുമ്പാകെ ഹാജരാകാൻ നോട്ടീസ്

February 18, 2023 - 11:07 pm

കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനും മുൻ ജീവനക്കാരനുമായ എംവി സുരേഷിനോട്‌ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി. 2023 ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയത്. പരാതിയിൽ പറഞ്ഞിട്ടുള്ള സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി സുരേഷ്നോട്‌ ഹാജരാകാൻ നിർദേശം നൽകിയത്.

കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത് സുരേഷ് ആയിരുന്നു. 300 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു എംവി സുരേഷിന്റെ പരാതി. പരാതിയെ തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണവും തുടർ നടപടികളും.

കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി കെ ചന്ദ്രനെയും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *