റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്ക് പോയ ബസ് അപകടത്തിൽ പെട്ട് രണ്ടുപേർക്ക് പരിക്ക്

February 19, 2023 - 7:19 am

ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിലെ റായ്പുരയിലെ കട്നിയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞതായി കോളജ് അധിക്യതർക്ക് വിവരം ലഭിച്ചു. ഒരു അദ്ധ്യാപകനും ഒരു വിദ്യാർഥിക്കും സാരമായി പരിക്കേറ്റെന്നാണ് കോളജിൽ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.

വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. ഏഴ് അദ്ധ്യാപകരും 60 വിദ്യാർഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 37 പേരെ കട്നിയിലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നു. ഇവരിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ ജബൽപുരിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റ് 35 പേർക്കും കാര്യമായ പ്രശ്നങ്ങൾ ഇല്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *