മാനന്തവാടി: മാനന്തവാടി കണിയാരത്ത് മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് നാലു വയസുകാരന്റെ കണ്ണിനു പരുക്കേറ്റു. കണിയാരം സ്വദേശിയായ സന്ദീഷിന്റെ മകനാണു കഴിഞ്ഞദിവസം ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു പരുക്കേറ്റത്. ഫോണിന്റെ ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മൂന്നുമാസംമുന്‍പ് പുതിയ ബാറ്ററി വാങ്ങിയിരുന്നു. എന്നാല്‍ ആ ബാറ്ററിയിലും ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മാറ്റി വീണ്ടും പുതിയ ബാറ്ററി വാങ്ങി. മൂന്നുമാസംമുന്‍പ് ഉപേക്ഷിച്ച ബാറ്ററിയാണ് കുട്ടി കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കത്തിക്കരിഞ്ഞ ബാറ്ററിയും ഒപ്പം കണ്ണിന് പരുക്കേറ്റ കുട്ടിയെയും കാണുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആദ്യം വയനാട് മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.
മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു; നാലു വയസുകാരന്റെ കണ്ണിനു പരുക്ക്
