റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ബി.ജെ.പി- ആം ആദ്മി പാര്‍ട്ടി വടംവലിയില്‍ മൂന്നുവട്ടം മാറ്റിവച്ച ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പ് ഈമാസം 16 ന് നടക്കും. ഇതുസംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ശിപാര്‍ശ ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേന അംഗീകരിച്ചു.
പുതിയ മേയറെ തെരഞ്ഞെടുക്കാന്‍ ജനുവരി ആറ്, 24, ഫ്രെബുവരി ആറ് തീയതികളില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും ബി.ജെ.പി, ആപ് അംഗങ്ങള്‍ ചേരിതിരിഞ്ഞു പോരുവിളിച്ചതോടെ മുടങ്ങുകയായിരുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 10 എം.സി.ഡി. അംഗങ്ങളുടെ വോട്ടവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് യോഗം കലുഷിതമാക്കിയത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട്പ്രകാരം നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല. കോര്‍പ്പറേഷനില്‍ സീറ്റെണ്ണത്തില്‍ മേല്‍െക്കെയുണ്ടെങ്കിലും മേയര്‍ പദവിയില്‍ ബി.ജെ.പി. നേതാവിനെ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നതിലൂടെ ലഫ്.ഗവര്‍ണര്‍ ലക്ഷ്യമിടുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ഇതാണ് മൂന്നുവട്ടം യോഗം ചേര്‍ന്നിട്ടും മേയര്‍ തെരഞ്ഞെടുപ്പ് നീളാന്‍ കാരണം. കഴിഞ്ഞ ഡിസംബറില്‍ നടന്ന എം.സി.ഡി. തെരഞ്ഞെടുപ്പില്‍ 134 വാര്‍ഡുകള്‍ സ്വന്തമാക്കിയ ആം ആദ്മി പാര്‍ട്ടി ക്കാണു ഭൂരിപക്ഷം. ഇതോടെ 15 വര്‍ഷത്തെ ബി.ജെ.പി. ഭരണത്തിനും അന്ത്യമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *