റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അതിദരിദ്രര്‍ കൂടുതല്‍ മലപ്പുറത്ത്, കുറവ് കോട്ടയത്ത്

February 3, 2023 - 10:37 am

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ദാരിദ്ര്യത്തില്‍ കഴിയുന്ന 64,006 കുടുംബങ്ങള്‍. ഇതില്‍ 75 ശതമാനം പൊതുവിഭാഗത്തിലും 20 ശതമാനം പട്ടികജാതി വിഭാഗത്തിലും 5 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെടുന്നവരാണെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നറിയാത്ത ചെറിയ ശതമാനം കുടുംബങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സര്‍വേ പ്രകാരം 81 ശതമാനം അതിദരിദ്രര്‍ ഗ്രാമ പഞ്ചായത്തുകളിലും 15 ശതമാനം മുനിസിപ്പാലിറ്റികളിലും നാലു ശതമാനം കോര്‍പ്പറേഷനുകളിലും വസിക്കുന്നവരാണ്.
8,553 അതിദരിദ്ര കുടുംബങ്ങളുള്ള മലപ്പുറം ജില്ലയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് (13.4 ശതമാനം). തൊട്ടുപിന്നില്‍ തിരുവനന്തപുരം (11.4 ശതമാനം). ഏറ്റവും കുറവ് ദരിദ്രര്‍ വസിക്കുന്നത് കോട്ടയം ജില്ലയിലാണ് (1071 കുടുംബങ്ങള്‍.)

2011 ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം ഗ്രാമീണ കുടുംബങ്ങളില്‍ 19.16 ലക്ഷവും (30.33 ശതമാനം) ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഇല്ലായ്മയുടെ തോത് കൂടുതല്‍ പാലക്കാട് (42.33 %), തിരുവനന്തപുരം (38.36 % ), വയനാട് (36.33 %) ജില്ലകളിലാണ്. ഇല്ലായ്മയുടെ കുറഞ്ഞതോത് എറണാകുളം (20.30 %), കോട്ടയം (23.02 %), കണ്ണൂര്‍ (24.25 %) തുടങ്ങിയ ജില്ലകളിലാണ്. ഗ്രാമീണ പട്ടികജാതി കുടുംബങ്ങളില്‍ 57.66 ശതമാനവും ഗ്രാമീണ പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ 61.68 ശതമാനവും ഇല്ലായ്മയില്‍ കഴിയുന്നവരാണ്.

സംസ്ഥാനത്തെ ഗ്രാമീണ കുടുംബങ്ങളില്‍ ഇല്ലായ്മയുടെ ഉയര്‍ന്ന നിരക്ക് കാണിക്കുന്ന സൂചികകള്‍ കാണാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *