തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര കടം 2021-22 സാമ്പത്തിക വര്‍ഷം 2,10,791.60 കോടി രൂപയായി വര്‍ധിച്ചെന്നു സാമ്പത്തികാവലോകന റിപ്പോര്‍ട്ട്.
ആഭ്യന്തര കടത്തിന്റെ വളര്‍ച്ചാ നിരക്ക് 2021-22ല്‍ 10.67 ശതമാനമാണ്. അതേസമയം, പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2020-21ലെ 14.34 ശതമാനത്തില്‍നിന്ന് 10.16 ശതമാനമായി കുറഞ്ഞു. 2021-22ല്‍ സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയില്‍ 95.83 ശതമാനവും ആഭ്യന്തര കടമാണ്.
കേരളത്തിന്റെ ആഭ്യന്തര കടം 2.1 ലക്ഷം കോടി
