റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകം ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുന്നു: രാഷ്ട്രപതി

February 1, 2023 - 9:08 am

ന്യൂഡല്‍ഹി: ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ നോക്കുന്നതെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ആഗോള വെല്ലുവിളികള്‍ നേരിടുന്ന ഇന്നത്തെ വിഭജിത ലോകത്തെ കൂട്ടിയിണക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും ബജറ്റ് സമ്മേളനത്തിനുതുടക്കംകുറിച്ചു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു. ”എല്ലാ ഇന്ത്യക്കാരുടെയും ആത്മവിശ്വാസം അതിന്റെ കൊടുമുടിയിലെത്തി എന്നതും ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറി എന്നതുമാണു നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതലുള്ള ഒന്‍പതു വര്‍ഷത്തെ ഏറ്റവും വലിയ മാറ്റം. സുസ്ഥിരമായ, ഭയമില്ലാത്ത, നിരവധി ലക്ഷ്യങ്ങളുള്ള സര്‍ക്കാരാണ് രാജ്യത്തുള്ളത്. സത്യസന്ധതയെ മാനിക്കുന്ന, വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഭീകരതയെ അടിച്ചമര്‍ത്തല്‍, പാക്, ചൈന അതിര്‍ത്തികളിലെ കടന്നുകയറ്റങ്ങള്‍ക്കു തക്കതായ മറുപടി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ നടപടികളിലൂടെ ഉറച്ച തീരുമാനങ്ങളുള്ള സര്‍ക്കാരാണിതെന്നു തെളിയിച്ചു.

കോവിഡ് പ്രതിസന്ധി സര്‍ക്കാര്‍ നേരിട്ട രീതി മികച്ചതായിരുന്നു. ആവശ്യമുള്ളപ്പോള്‍ നയങ്ങളും തന്ത്രങ്ങളും പൂര്‍ണമായി മാറ്റാനുള്ള ഇച്ഛാശക്തിയും സര്‍ക്കാര്‍ കാണിച്ചു.
പാരമ്പര്യത്തെയും വികസനത്തെയും കൂട്ടിയോജിപ്പിക്കുന്ന വഴിയാണ് എന്റെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു വശത്ത് അയോധ്യ ധാം വികസിപ്പിക്കുകയും മറുവശത്ത് ആധുനിക പാര്‍ലമെന്റ് മന്ദിരം പണിയുകയും ചെയ്യുന്നു. കേദാര്‍നാഥ് ധാം പുനര്‍ നവീകരണം, കാശി വിശ്വനാഥ ധാം കോറിഡോര്‍ നവീകരണം, മഹാകാല്‍ പദ്ധതി എന്നിവ പൂര്‍ത്തിയാകുന്നതിനൊപ്പംതന്നെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകളും നിര്‍മിക്കുന്നു. വനിതാ ശാക്തീകരണത്തിനു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. വനിതകളുടെ ആരോഗ്യനില മെച്ചപ്പെട്ടു.

ഭീകരതയ്‌ക്കെതിരേയുള്ള ഇന്ത്യയുടെ കര്‍ശന നിലപാടു ലോകം അംഗീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ ആഗോളബന്ധം ഇപ്പോള്‍ ഏറ്റവും മികച്ചനിലയിലാണ്. രാഷ്ട്രീയമായും തന്ത്രപരമായും രാജ്യം ശക്തമായെങ്കില്‍മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ. അതുകൊണ്ടാണ് സൈനികശക്തിയുടെ ആധുനികവല്‍ക്കരണത്തിനു സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. സൈന്യത്തെ നവീകരിക്കാനും ചെറുപ്പമാക്കാനുമാണ് അഗ്‌നിപഥ് പദ്ധതി. അതിര്‍ത്തി മേഖലകളില്‍ വികസനം നടപ്പാക്കി. മാവോയിസ്റ്റ് ഭീഷണി ഗണ്യമായി കുറഞ്ഞു. –രാഷ്പ്രതി പറഞ്ഞു. രാഷ്ട്രപതിയായി ചുമതലയേറ്റശേഷം ആദ്യമായാണു ദ്രൗപദി മുര്‍മു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *