തിരുവനന്തപുരം: ഓഫിസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥ പേര്, തസ്തിക പേര് എന്നിവ ബോര്‍ഡില്‍ മുകളില്‍ മലയാളത്തിലും താഴെ ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഓഫിസ് മുദ്രകള്‍, പേരും ഔദ്യോഗിക പദവിയും ഉള്‍കൊള്ളുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍കൂടെ തയാറാക്കേണ്ടതാണ്. ഓഫിസ് വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുമ്പില്‍ മലയാളത്തിലും പുറകില്‍ ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് അംഗീകാരമുള്ള അണ് എയിഡഡ് വിദ്യാലയങ്ങളിലും അനുബന്ധകെട്ടിടങ്ങളിലും (കമ്മൂണിറ്റി ഹാള്‍, ഓഡിറ്റോറിയം, സ്റ്റേജ്) മെയിന്‍ ബോര്‍ഡ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.


